ഇന്നലെ മെയിൽ നോക്കിയതു കൊണ്ട് മാത്രമാണ് മനസ്സിന്റെ ഇരുണ്ട ഭൂപടങ്ങളിൽ നിന്നും വീണ്ടും ചികഞ്ഞെടുക്കേണ്ടി വന്നത് ഈ ബ്ളോഗിനെ...... ഒരു പോസ്റ്റ് ഇട്ടില്ലെങ്കിൽ അപ്രത്യക്ഷമായി പോവുമത്രേ ..... അൽപ്പം മനസ്താപം ഉള്ളത് കൊണ്ട് വീണ്ടും ചികഞ്ഞെടുത്തു....
മനസ്സിനെ മനസ്സിലാവുന്നില്ല ......ആർക്കും പിടികൊടുക്കാതെ കുതിച്ചു പായുന്ന കുതിരയെ പോലെയാനു ചിലപ്പോള് , ഇടയ്ക്ക് എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ടു പ്രതിക്കൂട്ടിൽ നില്ക്കുന്ന കുറ്റവാളിയെ പോലെയും . പിന്നെ എന്റെ മനസ്സാണല്ലോ വേറെ ആര് സഹിക്കും എന്ന് കരുതി കൂടെ കൂട്ടുന്നു എന്നെ ഉള്ളു.
അക്ഷരങ്ങളെ അർഥമില്ലാതെ ഉപയോഗിക്കുന്നു .... എന്താണ് എഴുതുന്നതെന്ന ബോധം പോലുമില്ലാതെ ..................................
മോഹങ്ങളുടെ ശവദാഹമായിരുന്നു ഇന്നലെ. യേശുവിനെ ഒറ്റു കൊടുത്ത യൂദാസിനെപ്പൊൽ ഹൃദയം എന്നെ കൈ വെടിഞ്ഞു. ഹൃദയത്തിന്റെ ഭാഷയ്ക്ക് കാതോർത്തില്ല ത്രേ .... ഹൃദയത്തിനു പറയുന്നതിനെന്താ ........ practical life ന്റെ പ്രശ്നമൊന്നും അതിനറിയണ്ടല്ലോ പാവം മനസ്സ് getting mad