Thursday, July 19, 2012

സൗഹൃദം

ഞാന്‍ ഊളിയിട്ടിറങ്ങിയത് 
പുഴയിലായിരുന്നില്ല ...
നാട്ടുവഴിയിലെ കുളക്കട-
വിലായിരുന്നു ; എന്നാല്‍ 
കുമിള പൊന്തി ചത്തു 
മലച്ചത് കടലിന്റെ 
അഗാധതയില്‍ തന്നെ !!!
(സംശയലേശമന്യേ )  

ഹൃദയം

ശവപ്പെട്ടിക്കിടയില്‍ നിന്നും 
ഇന്നലെ കണ്ടെടുത്ത 
ചുവന്ന പെട്ടിയില്‍ 
അടക്കം ചെയ്തിരുന്ന 
ഹൃദയത്തെ എത്ര 
സൂക്ഷിച്ചിട്ടും 
പുറത്തെടുക്കാനായില്ല (പൊട്ടാതെ) 

Wednesday, July 18, 2012

ഹൃദയം

ഹൃദയത്തിന്റെ അറകളെ ചൊല്ലിയായിരുന്നു 
നാമാദ്യം പിണങ്ങിയത്.
ഞാനും നീയും ഉള്‍കൊള്ളാന്‍
2 അറകള്‍   മതിയെന്ന 
എന്റെ വിണ്ടിതം!
എത്ര അറകലുണ്ടായാലും മതിയാവില്ല
എന്റെയും നിന്റെയും
 അഹങ്തകളെ പ്രതിനിദീകരിക്കാന്‍
എന്നറിഞ്ഞപ്പോള്‍ 
ആദ്യം തെന്നിമാറി യതും
കൈ വഴുതി പോയതും  
എന്റെ ഹൃദയം തന്നെയായിരുന്നു .