മരം പറയുന്നു
എനിക്ക് പറയുവാന്‍ ഉള്ളതൊന്നും
നിനക്ക് കേള്‍ക്കുവാന്‍ ഉള്ളതല്ല
അതെന്റെ മാത്രം നൊമ്പരങ്ങളാണ് ....
ഇനിയും അടയാളപ്പെടതവന്റെ !
നിന്റെ വിശാല ലോകത്ത് എന്നെ
നീ മഴുവാല്‍ അടയാളപ്പെടുത്തുമ്പോള്‍
കരിഞ്ഞു വീഴാനാകാതെ
ഞാന്‍ ചീഞ്ഞു നാറുന്നു ......!
എന്റെ പുഷ്ടിയില്‍ നിനക്കുള്ള
വേവലാതികള്‍ എന്നില്‍
വളമായ് നിറയുമ്പോള്‍ ഞാന്‍
സതൌം നഷ്ടപ്പെട്ടവനാവുന്നു.
ഇടിമുഴക്കമായ് എന്നില്‍ നിറ-
യുന്നത് മേഘ ഘര്‍ജനമല്ല
തീപ്പൊരിയായ് മിന്നുന്നത്
വജ്രായുധമല്ല; മറിച്
എന്റെ ശവ മഞ്ഞത്തില്‍
നിന്റെ അവസാനത്തെ ആണി
എനിക്കും നിനക്കും ഇടയിലുള്ള
ദൂരത്തെ വെറും മഴുകൊണ്ട്
അടയാളപ്പെടുതിയതിന്‍ ആഘോഷം ..
നിന്റെ ചുണ്ടിനന്ത്യയമാതിലിട്ടു
ജലതിനശിക്കമെന്കില് എനികെണ്ടുകൊണ്ട്
ഒരു മുഴു ജന്മം അവകാശപ്പെട്ടുകൂടാ ....!