Tuesday, September 20, 2011

എന്റെ സ്വപ്‌നങ്ങള്‍ 
കരിയിലകള്‍ പോലെ 
കാറ്റത്ത്‌ പറന്നും 
മഴയത്ത്‌ കരഞ്ഞും 
വെയിലത്ത്‌ ചിരിച്ചും
നടന്നു നടന്നു ......
ഒരു ഗുഹയ്ക്കുള്ളില്‍ 
നടന്നിട്ടും തീരാത്ത 
ഗുഹാമുഖം 
അന്ധകാരം....
നിശബ്ധത.....
അലയുകയാണ് ഇരുളില്‍ 
ഇനിയും കാണാത്ത എതിര്‍ 
പാളിയും തേടി .........(!)   

മരം പറയുന്നു 
 
എനിക്ക് പറയുവാന്‍ ഉള്ളതൊന്നും
നിനക്ക് കേള്‍ക്കുവാന്‍ ഉള്ളതല്ല
അതെന്റെ മാത്രം നൊമ്പരങ്ങളാണ്‌ ....
ഇനിയും അടയാളപ്പെടതവന്റെ !
നിന്റെ വിശാല ലോകത്ത് എന്നെ
നീ മഴുവാല്‍ അടയാളപ്പെടുത്തുമ്പോള്‍
കരിഞ്ഞു വീഴാനാകാതെ
ഞാന്‍ ചീഞ്ഞു നാറുന്നു ......!
എന്റെ പുഷ്ടിയില്‍ നിനക്കുള്ള
വേവലാതികള്‍ എന്നില്‍
വളമായ് നിറയുമ്പോള്‍ ഞാന്‍
സതൌം നഷ്ടപ്പെട്ടവനാവുന്നു.
ഇടിമുഴക്കമായ് എന്നില്‍ നിറ-
യുന്നത്  മേഘ ഘര്‍ജനമല്ല
തീപ്പൊരിയായ് മിന്നുന്നത്
വജ്രായുധമല്ല; മറിച് 
എന്റെ ശവ മഞ്ഞത്തില്‍
നിന്റെ അവസാനത്തെ ആണി
എനിക്കും നിനക്കും ഇടയിലുള്ള
ദൂരത്തെ വെറും മഴുകൊണ്ട്
അടയാളപ്പെടുതിയതിന്‍ ആഘോഷം ..
നിന്റെ ചുണ്ടിനന്ത്യയമാതിലിട്ടു
ജലതിനശിക്കമെന്കില്  എനികെണ്ടുകൊണ്ട്
                            ഒരു മുഴു ജന്മം അവകാശപ്പെട്ടുകൂടാ ....!

Tuesday, July 26, 2011

                                അടയാളപ്പെടാത്തവര്‍ 
                                ഇവിടെ ഇവരും ജീവിച്ചിരുന്നു 
                                ആരുമറിയാതെ !!
                                മൂകമായ് ;ഏകരായി ....
                                 മനസ്സില്‍ സ്വപ്നവും
                                 മിഴികളില്‍ സന്തോഷവുമായ്
                                നാം അറിയില്ലവരെ;
                                കാല്പാടുകള്‍ കടം വാങ്ങി നടന്നവരരും 
                                ഒരു നിഴല്‍പാട് പോലും അവശേഷിപ്പിച്ചില്ല  
                                      ജീവിടത്തിന്റെ ബാക്കിപത്രമായ്!!!   
                          കാല്പാടുകള്‍ ഉപേക്ഷിച് കടന്നുപോയ മഹാന്മാരല്ല 
                          നിഴല്പാട് പോലും അവശേഷിപ്പിക്കാത്ത സാധാരനക്കാര -
                          നാവട്ടെ എന്റെ മാര്‍ഗദര്‍ശി                                                                                             
                                                                 സ്വപ്നതീരം
ഞാന്‍ എന്ന വാക്കിന്റെ അര്‍ഥം തേടിയായിരുന്നു അലഞ്ഞത്,കല്ലും മുള്ളും നിറഞ്ഞ വഴികളില്‍ നമ്മളായിരുന്നു! പിന്നെ സ്വപ്നത്തിന്‍റെ പുറകെയായി യാത്ര; പക്ഷെ സ്വപ്നത്തിനുമപ്പുറത്ത് യാഥാര്‍ത്ഥ്യത്തിന്റെ ചുടല കാട്ടില്‍ എരിഞ്ഞു തീരുന്ന മോഹങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കാനായിരുന്നു മനസ്സ് മന്ത്രിച്ചത് . മനസ്സ് എന്നത്തെതും പോലെ എന്നെ തോല്പിച്ചു . മോഹം പളുങ്ക് പാത്രംപോല്‍ തകര്‍ന്നുടഞ്ഞു; സ്വപ്നത്തിന്‍റെ തെരിലായിരുന്നെങ്കില്‍ .............!!!!!!!!!!!

Tuesday, April 12, 2011

നിനക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളവ ആയിരുന്നില്ല എനിക്ക് പറയാനുള്ളത് ; 
അതിനാല്‍ ഞാന്‍ മൌനിയായിരുന്നു ഇന്നലെകളില്‍ ;
 ഇനി വയ്യ നിന്റെ ഇഷ്ടങ്ങളെ പ്രടിനിദീകരികാന്‍ ;
 മടുത്തിരിക്കുന്നു ഈ അടിമത്വം

Friday, February 11, 2011